Pages

flash

..സഹല യു.കെ യുടെ നേര്‍ക്കാഴ്ചകള്‍ ഡിജിറ്റല്‍കവിതാസമാഹാരംഇവിടെ ക്ലിക്കു ചെയ്യുക

Thursday, September 1, 2011

0 comments Posted by SchoolBlog at 11:19 PM



തുന്നി മിനുക്കിയെനിക്കിന്നുമേകിയ
സുന്ദരമായൊരീക്കുഞ്ഞുടുപ്പ്
കുഞ്ഞിളം പൂവുകള്‍ പുഞ്ചിരി തൂകുന്ന
വര്‍ണ്ണ നിറമുള്ള കുഞ്ഞുടുപ്പ്
കാണാനഴകേറിയുള്ളൊരുടുപ്പിന്റെ
പൊന്നച്ചന്‍ തന്നു കനിഞ്ഞതാണെ
എന്നും ഞാനൊട്ടേറെയിഷ്ടം വെയ്ക്കുന്നൊരു
സുന്ദരമായൊരി ക്കുഞ്ഞുടുപ്പ്.
ഇഷ്ടമെനിക്കേറെ ഒന്നു ധരിച്ചിടാന്‍
ധരിച്ചാലോ കോപം അഴിച്ചുവയ്ക്കാന്‍
അമ്മ ധരിച്ചു തന്നൊരുടുപ്പിന്റെ
ഇഷ്ട നിധി പോലെയെന്നുമുണ്ടെ
കാണാന്‍ അഴകാണ്,വര്‍ണ്ണ നിറമാണ്
പൂത്തുമ്പിയുള്ളൊരെന്‍ കുഞ്ഞുടുപ്പ്
നെയ്തു തന്നുള്ളൊരെന്‍ ചെമ്മുള്ള കുഞ്ഞുടുപ്പ്
തന്നു കനിഞ്ഞൊരെന്‍ പിതാവെ
നിനക്കായ് ഞാനായിരം സ്നേഹമാം ചുംബനം
തന്നു കനിഞ്ഞിടാം എന്നുമെന്നും
Read More »

Wednesday, August 10, 2011

0 comments Posted by SchoolBlog at 10:40 AM
ശമ്പളമില്ലാത്ത 3,000 അധ്യാപകര്‍ക്ക് അംഗീകാരം 
- മാതൃഭൂമി

തിരുവനന്തപുരം: ശമ്പളമില്ലാതെ ജോലിചെയ്യുന്ന 3,000 എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് അംഗീകാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 10,000 അധ്യാപക തസ്തികകള്‍ സ്ഥിരമാക്കും. തലയെണ്ണല്‍മൂലം ജോലി നഷ്ടപ്പെട്ട 4500 അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കും. സ്‌കൂളുകളില്‍ ഇനിമുതല്‍ തലയെണ്ണല്‍ ഉണ്ടാവില്ലെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വിദ്യാര്‍ത്ഥി അധ്യാപക അനുപാതം എല്‍.പി സ്‌കൂളുകളില്‍ 30 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലും യു.പി സ്‌കൂളുകളില്‍ 35 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലുമാക്കും. സംരക്ഷിത അധ്യാപകര്‍ എന്ന വിഭാഗം ഇനി ഉണ്ടാകില്ല. പകരം ടീച്ചേഴ്‌സ് ബാങ്ക് എന്ന സംവിധാനം ഉണ്ടാക്കും. കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളുമായി ബന്ധപ്പെട്ടതാവും ഈ സംവിധാനം. മാനേജ്‌മെന്റുകള്‍ സ്വയം തസ്തികകള്‍ സൃഷ്ടിക്കുകയും പിന്നീട് അംഗീകാരം നേടിയെടുക്കുകയും ചെയ്യുന്ന നടപടി ഇനി നടപ്പാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മാതൃഭൂമി വാര്‍ത്ത
പ്രൊട്ടക്ടഡ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കും
ദേശാഭിമാനി

15 വര്‍ഷമായി ശമ്പളം കിട്ടാത്ത അധ്യാപകരുടെ പ്രശ്നത്തിനു പരിഹാരമായി ചീഫ് സെക്രട്ടറി ചെയര്‍മാനായുള്ള കമ്മറ്റിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചു. ഇതിനായി സര്‍ക്കാര്‍ രൂപീകരിച്ച റിഫോം പാക്കേജ് പ്രകാരം രണ്ടുവിഭാഗങ്ങളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക. സര്‍ക്കാര്‍ നിയമന ഉത്തരവ് നല്‍കിയ മുഴുവന്‍ അധ്യാപകര്‍ക്കും ഈ അധ്യയനവര്‍ഷം മുതല്‍ ശമ്പളം കൊടുക്കും. കുട്ടികളില്ലാത്തതിനാല്‍ പുറത്തുപോയ അധ്യാപകര്‍ക്ക് പുനര്‍നിയമനം കൊടുത്ത് ശമ്പളം നല്‍കും. പദ്ധതി നടത്തിപ്പിനായി അധ്യാപക സംഘടനകളുമായും മാനേജുമെന്റുകളുമായി ചര്‍ച്ചനടത്തുന്നതിന് വിദ്യാഭ്യാസമന്ത്രിയും ധനമന്ത്രിയുമടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. കേന്ദ്ര ഫണ്ടുകൂടി ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. തനതുവര്‍ഷം തലയെണ്ണി അധ്യാപകരെ ഒഴിവാക്കില്ല. കഴിഞ്ഞ അധ്യയനവര്‍ഷത്തെ വിദ്യാര്‍ഥി-അധ്യാപക അനുപാതം അനുസരിച്ചായിരിക്കും നടപടികള്‍ . 1997 മുതലുള്ള പ്രൊട്ടക്റ്റഡ് അധ്യാപകര്‍ക്ക് പൂര്‍ണ്ണമായും ശമ്പളം നല്‍കും. അധ്യാപകരുടെ ഒഴിവാക്കല്‍ പ്രക്രിയ ഈ പദ്ധതിയോടെ അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ നിയമനങ്ങള്‍ ടീച്ചേഴ്സ് ബാങ്കില്‍ നിന്നുമാക്കും. അധ്യാപക വിദ്യാര്‍ഥി അനുപാതം യുപിയില്‍ 1:35 ഉം എല്‍പിയില്‍ 1:30 ആയും നിജപ്പെടുത്തും. സര്‍ക്കാര്‍ അറിവില്ലാതെ നിയമനം നടത്താന്‍ മാനേജ്മെന്റുകളെ അനുവദിക്കില്ല.
 ഇനി മുതല്‍ തലയെണ്ണലില്ല

 
  മനോരമ 
ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്ന 2,920 എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് നിയമനം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. അധ്യയന വര്‍ഷം ആരംഭിച്ചതിനു ശേഷം ശമ്പളം ലഭിക്കാത്ത അധ്യാപകര്‍ക്ക് കുടിശിക സഹിതം ശമ്പളം നല്‍കും. തലയെണ്ണല്‍ മൂലം ജോലി നഷ്ടപ്പെട്ട 4,500 അധ്യാപകര്‍ക്കു പുനര്‍ നിയമനം നല്‍കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ തലയെണ്ണല്‍ ഉണ്ടാകില്ല. സംരക്ഷിത അധ്യാപകര്‍ എന്നൊരു വിഭാഗം ഇനിയുണ്ടാകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അധ്യാപക വിദ്യാര്‍ഥി അനുപാതം ഒന്നു മുതല്‍ അഞ്ചാം ക്ളാസ് വരെ 1:30 ആക്കും. ആറാം ക്ളാസ് മുതല്‍ പത്താം ക്ളാസ് വരെ 1:35 ആക്കും.മാനേജ്മെന്റുകളെ നിയന്ത്രണമില്ലാതെ അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ അനുവദിക്കില്ല.
Read More »

Saturday, July 23, 2011

0 comments Posted by SchoolBlog at 10:28 AM




കവിത                                   
  സഹല.യു.കെ
                                                                                                       8.ജി
                                                                          സി.എച്ച്.എം.ഹയര്‍സെക്കണ്ടറി സ്ക്കൂള്‍

മഴ
കാറ്റിലുലഞ്ഞും പുഞ്ചിരി തൂകിയും
കളിയാടിവന്നലോ നല്ല മഴ
അറിയാതെ വന്നെന്നെ കുളിരണിയിക്കുന്ന
നിന്നിലണയാനെനിക്കു ദാഹം

കളിയാടിയാടി നീയരികത്തായെത്തു-
മ്പോഴെന്‍ മിഴി മെല്ലെ തുറന്നിടുന്നു.
നീയെത്തുമരികിലെന്‍ന്നുളളമെന്നും
ഉല്ലാസത്തോടെ ചിരിതൂകിടും.

നിന്നെ വരവേല്‍ക്കും കുഞ്ഞികുടമുല്ല-
പ്പൂവുകള്‍ക്കെന്തൊരുന്മേഷമെന്നോ ..?
നിന്‍ കുളിര്‍ക്കോരുന്ന പക്ഷിതന്‍ കയ്യിലായ്
തെളിഞ്ഞു നില്‍ക്കുന്നൊരാ ദീപമാണെ.

നീ പെയ്തുവെങ്കിലെന്നുളളില്‍ വിരിയുന്ന
ഗന്ധമതേറെയുമുളള പുഷ്പം
കാണാന്‍ കൊതിയായി കാത്തിരുന്നു ഞാന്‍
ഒന്ന് പെയ്തീടുകയില്ലയോ നീ



Read More »

Thursday, April 21, 2011

0 comments Posted by SchoolBlog at 10:22 AM
 ചിത്രം:School 14036.jpg


തില്ലങ്കേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എച്ച്.മെമ്മൊറിയല്‍ ഹൈസ്കൂള്‍. സി.എച്ച്.എം ഹൈസ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സി.എച്ച് മുഹമ്മദ് കൊയ മെമ്മൊറിയല്‍ എഡുക്കേഷണല്‍ ട്രസ്റ്റ് 1995-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളിലൊന്നാണ്.

ചരിത്രം

1995 ജൂലായ് മാസം 106 വിദ്യാര്‍ത്ഥികളുമായി ഒരു മദ്രസ്സ കെട്ടിടത്തിലാരംഭിച്ച വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ.ടി ക്യഷ്ണന്‍മാസ്റ്റര്‍ ആയിരുന്നു.ഇന്ന് സൗകര്യപ്രഥമായ കെട്ടിടമുണ്ട്. 2010 ല്‍ ഹയര്‍സെക്കെന്‍ഡറിയായി.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. രണ്ട് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

1991 ആഗസ്റ്റ് 7ന് തില്ലങ്കേരിയിലെ കാവുമ്പടീ എന്ന സ്ഥലത്ത് സി.എച്ച്. മുഹമ്മദ് കൊയ മെമ്മൊറിയല്‍ എഡുക്കേഷണല്‍ ഡവലപ്പ്മെന്റു കമ്മറ്റി നിലവില്‍ വന്നു.ടി പോക്കുഹാജി പ്രസിഡന്റും,എ.പി കുഞ്ഞമ്മദ് ജന സിക്രട്ടറിയും അന്‍സാരിതില്ലങ്കേരി സിക്രട്ടറിയുമായ കമ്മറ്റിക്ക് 1995ല്‍ ഒരു എയിഡഡ് ഹൈസ്കുള്‍ അനുവദിച്ചു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ടി. ക്യഷ്ണന്‍മാസ്റ്റര്‍
 
Read More »

Pageviews

 

Recent Comments

NewPlus two Result
Click here
S.S.L.C പരീക്ഷാഫലം
result clik here

© 2011. All Rights Reserved | chmblog | Template by Blogger Widgets

Home | About | Top