Pages

flash

..സഹല യു.കെ യുടെ നേര്‍ക്കാഴ്ചകള്‍ ഡിജിറ്റല്‍കവിതാസമാഹാരംഇവിടെ ക്ലിക്കു ചെയ്യുക

Wednesday, August 10, 2011

0 comments Posted by SchoolBlog at 10:40 AM
ശമ്പളമില്ലാത്ത 3,000 അധ്യാപകര്‍ക്ക് അംഗീകാരം 
- മാതൃഭൂമി

തിരുവനന്തപുരം: ശമ്പളമില്ലാതെ ജോലിചെയ്യുന്ന 3,000 എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് അംഗീകാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 10,000 അധ്യാപക തസ്തികകള്‍ സ്ഥിരമാക്കും. തലയെണ്ണല്‍മൂലം ജോലി നഷ്ടപ്പെട്ട 4500 അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കും. സ്‌കൂളുകളില്‍ ഇനിമുതല്‍ തലയെണ്ണല്‍ ഉണ്ടാവില്ലെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വിദ്യാര്‍ത്ഥി അധ്യാപക അനുപാതം എല്‍.പി സ്‌കൂളുകളില്‍ 30 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലും യു.പി സ്‌കൂളുകളില്‍ 35 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലുമാക്കും. സംരക്ഷിത അധ്യാപകര്‍ എന്ന വിഭാഗം ഇനി ഉണ്ടാകില്ല. പകരം ടീച്ചേഴ്‌സ് ബാങ്ക് എന്ന സംവിധാനം ഉണ്ടാക്കും. കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളുമായി ബന്ധപ്പെട്ടതാവും ഈ സംവിധാനം. മാനേജ്‌മെന്റുകള്‍ സ്വയം തസ്തികകള്‍ സൃഷ്ടിക്കുകയും പിന്നീട് അംഗീകാരം നേടിയെടുക്കുകയും ചെയ്യുന്ന നടപടി ഇനി നടപ്പാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മാതൃഭൂമി വാര്‍ത്ത
പ്രൊട്ടക്ടഡ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കും
ദേശാഭിമാനി

15 വര്‍ഷമായി ശമ്പളം കിട്ടാത്ത അധ്യാപകരുടെ പ്രശ്നത്തിനു പരിഹാരമായി ചീഫ് സെക്രട്ടറി ചെയര്‍മാനായുള്ള കമ്മറ്റിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചു. ഇതിനായി സര്‍ക്കാര്‍ രൂപീകരിച്ച റിഫോം പാക്കേജ് പ്രകാരം രണ്ടുവിഭാഗങ്ങളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക. സര്‍ക്കാര്‍ നിയമന ഉത്തരവ് നല്‍കിയ മുഴുവന്‍ അധ്യാപകര്‍ക്കും ഈ അധ്യയനവര്‍ഷം മുതല്‍ ശമ്പളം കൊടുക്കും. കുട്ടികളില്ലാത്തതിനാല്‍ പുറത്തുപോയ അധ്യാപകര്‍ക്ക് പുനര്‍നിയമനം കൊടുത്ത് ശമ്പളം നല്‍കും. പദ്ധതി നടത്തിപ്പിനായി അധ്യാപക സംഘടനകളുമായും മാനേജുമെന്റുകളുമായി ചര്‍ച്ചനടത്തുന്നതിന് വിദ്യാഭ്യാസമന്ത്രിയും ധനമന്ത്രിയുമടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. കേന്ദ്ര ഫണ്ടുകൂടി ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. തനതുവര്‍ഷം തലയെണ്ണി അധ്യാപകരെ ഒഴിവാക്കില്ല. കഴിഞ്ഞ അധ്യയനവര്‍ഷത്തെ വിദ്യാര്‍ഥി-അധ്യാപക അനുപാതം അനുസരിച്ചായിരിക്കും നടപടികള്‍ . 1997 മുതലുള്ള പ്രൊട്ടക്റ്റഡ് അധ്യാപകര്‍ക്ക് പൂര്‍ണ്ണമായും ശമ്പളം നല്‍കും. അധ്യാപകരുടെ ഒഴിവാക്കല്‍ പ്രക്രിയ ഈ പദ്ധതിയോടെ അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ നിയമനങ്ങള്‍ ടീച്ചേഴ്സ് ബാങ്കില്‍ നിന്നുമാക്കും. അധ്യാപക വിദ്യാര്‍ഥി അനുപാതം യുപിയില്‍ 1:35 ഉം എല്‍പിയില്‍ 1:30 ആയും നിജപ്പെടുത്തും. സര്‍ക്കാര്‍ അറിവില്ലാതെ നിയമനം നടത്താന്‍ മാനേജ്മെന്റുകളെ അനുവദിക്കില്ല.
 ഇനി മുതല്‍ തലയെണ്ണലില്ല

 
  മനോരമ 
ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്ന 2,920 എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് നിയമനം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. അധ്യയന വര്‍ഷം ആരംഭിച്ചതിനു ശേഷം ശമ്പളം ലഭിക്കാത്ത അധ്യാപകര്‍ക്ക് കുടിശിക സഹിതം ശമ്പളം നല്‍കും. തലയെണ്ണല്‍ മൂലം ജോലി നഷ്ടപ്പെട്ട 4,500 അധ്യാപകര്‍ക്കു പുനര്‍ നിയമനം നല്‍കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ തലയെണ്ണല്‍ ഉണ്ടാകില്ല. സംരക്ഷിത അധ്യാപകര്‍ എന്നൊരു വിഭാഗം ഇനിയുണ്ടാകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അധ്യാപക വിദ്യാര്‍ഥി അനുപാതം ഒന്നു മുതല്‍ അഞ്ചാം ക്ളാസ് വരെ 1:30 ആക്കും. ആറാം ക്ളാസ് മുതല്‍ പത്താം ക്ളാസ് വരെ 1:35 ആക്കും.മാനേജ്മെന്റുകളെ നിയന്ത്രണമില്ലാതെ അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ അനുവദിക്കില്ല.
Read More »

Pageviews

 

Recent Comments

NewPlus two Result
Click here
S.S.L.C പരീക്ഷാഫലം
result clik here

© 2011. All Rights Reserved | chmblog | Template by Blogger Widgets

Home | About | Top