Pages

flash

..സഹല യു.കെ യുടെ നേര്‍ക്കാഴ്ചകള്‍ ഡിജിറ്റല്‍കവിതാസമാഹാരംഇവിടെ ക്ലിക്കു ചെയ്യുക

Wednesday, July 25, 2012

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആരംഭിച്ചു

0 comments Posted by SchoolBlog at 11:27 PM
പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സി.എച്ച്.എം  ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 2012 ജൂലായ്  മാസം മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയില്‍ പരേഡ്, കായിക പരിശീലനം, റൂട്ട് മാര്‍ച്ച്, ക്രോസ് കണ്‍ട്രി, ഇന്‍ഡോര്‍ പഠന ക്ളാസുകള്‍, ട്രാഫിക്, കോടതി, ജയില്‍, ആശുപത്രി, പരിസ്ഥിതി തുടങ്ങിയ രംഗങ്ങളില്‍ പ്രായോഗിക പരിശീലനം , ഓണം ക്രിസ്മസ് അവധിക്കാലങ്ങളിലായി മൂന്നു ദിവസത്തെ വീതം മിനി റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍, ഏഴുദിവസത്തെ വാര്‍ഷിക സമ്മര്‍ റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍, പ്രകൃതിപഠന ക്യാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
   ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ സഹായിക്കുക എന്നതാണ് എസ്.പി.സിയുടെ പ്രധാന ചുമതല. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നദീതട സംരക്ഷണത്തിനും എസ്.പി.സിക്ക് പരിശീലനം നല്‍കാന്‍ ആലോചനയുണ്ട്.
സ്കൂളുകളില്‍ നിന്ന് 22 ആണ്‍കുട്ടികളെയും 22 പെണ്‍കുട്ടികളെയും യോഗ്യത പ്രകാരം കണ്ടെത്തി രണ്ടുവര്‍ഷത്തെ പരിശീലനം നല്‍കും.
    ഫിസിക്കല്‍ ട്രെയ്നിങ്, സിനിമ, ഡോക്യുമെന്‍ററികള്‍ തുടങ്ങിയവയിലൂടെ ബോധവത്കരണം, വന്യജീവി സംരക്ഷണം, ദുരന്ത നിവാരണം തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണ ക്ളാസുകള്‍, പൊലീസ്,വനംവകുപ്പ്, ഫയര്‍ഫോഴ്സ് തുടങ്ങിയ ഏജന്‍സികളുടെ ഓഫിസുകള്‍ സന്ദര്‍ശിക്കുക, അവയുടെ പ്രവര്‍ത്തനം മനസ്സിലാക്കുക തുടങ്ങിയവ പരിശീലനത്തിന്‍െറ ഭാഗമാണ്. പൊലീസ് വകുപ്പിന്‍െറ നേതൃത്വത്തില്‍ വനം, ഫയര്‍, എക്സൈസ്, ആര്‍.ടി വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശീലനം. കൂടാതെ വനം വകുപ്പ് ഏര്‍പ്പെടുത്തുന്ന പ്രത്യേക ട്രക്കിങ് പരിശീലനവും നല്‍കും. കുട്ടികളുടെ പങ്കാളിത്തത്തിലൂടെ സമൂഹത്തെ ബോധവത്കരിക്കുക എന്നതാണ് ലക്ഷ്യം
Read More »

Monday, July 16, 2012

എസ്.എസ്.എല്‍.സി. ബുക്കിലെ തെറ്റുകള്‍ തിരുത്താനും ഡ്യൂപ്ലിക്കേറ്റ്ബുക്ക് നേടാനും അദാലത്ത് 21ന്

0 comments Posted by SchoolBlog at 7:12 AM

കണ്ണൂര്‍: വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി. ബുക്കിലെ തെറ്റുകള്‍ തിരുത്താനും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ബുക്ക് നഷ്ടപ്പെട്ടവര്‍ക്ക് ഡൂപ്ലിക്കേറ്റ് എസ്.എസ്.എല്‍.സി. ബുക്ക് നേടാനും 21ന് കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂളില്‍ അദാലത്ത് നടത്തും. രാവിലെ 10ന് അദാലത്ത് മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേനത്തില്‍ അറിയിച്ചു.

എസ്.എസ്.എല്‍.സി. പരീക്ഷ പാസ്സായി 15 വര്‍ഷത്തിനകമുള്ളവരുടെ പരാതികളാണ് അദാലത്തില്‍ സ്വീകരിക്കുക. ജനനത്തീയതി തിരുത്തുന്നതിനുള്ള അപേക്ഷ, ഡൂപ്ലിക്കേറ്റ്ബുക്കിനുള്ള അപേക്ഷ, മറ്റു തെറ്റുകള്‍ തിരുത്തുന്നതിനുള്ള അപേക്ഷ എന്നിവ അദാലത്തില്‍ സ്വീകരിച്ച് ഇവ ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അയച്ചുകൊടുക്കും. പരാതികള്‍ക്ക് ഒരു മാസത്തിനകം തീര്‍പ്പാക്കി അതത് സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് എത്തിച്ചുകൊടുക്കും.

പരാതിക്കാരുടെ അപേക്ഷകള്‍ അവരവര്‍ പഠിച്ച സ്‌കൂളിലാണ് നല്‍കേണ്ടത്. പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ അതത് ഉപജില്ലാ ഓഫീസുകളില്‍ ക്രോഡീകരിച്ച് അവിടെനിന്ന് പ്രേരക്മാരാണ് ഇവ അദാലത്തില്‍ എത്തിക്കുക. ഇതിനുള്ള അപേക്ഷാഫോറം ബന്ധപ്പെട്ട എല്ലാ സ്‌കൂളുകളിലും ലഭിക്കും. കൂടാതെwww.keralapareekshabhavan.in എന്ന വെബ് സൈറ്റിലും ലഭിക്കും. കണ്ണൂര്‍ റവന്യൂ ജില്ലയിലെ സ്‌കൂളുകളില്‍ പഠിച്ചവരുടെ പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. അദാലത്ത് സംബന്ധിച്ച വിവരങ്ങള്‍ക്ക് ഓരോരുത്തരും അവരവര്‍ പഠിച്ച വിദ്യാലയത്തിലെ പ്രധാനാധ്യാപകനെ ബന്ധപ്പെടണം.
Read More »

Pageviews

 

Recent Comments

NewPlus two Result
Click here
S.S.L.C പരീക്ഷാഫലം
result clik here

© 2011. All Rights Reserved | chmblog | Template by Blogger Widgets

Home | About | Top