ഗാന്ധിജയന്തി : ക്ലീന്‍ കാമ്പസ്-സേഫ് കാമ്പസ് പരിപാടി ഊര്‍ജിതമാക്കും
ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്ലീന്‍ കാമ്പസ്-സേഫ് കാമ്പസ്, മിഷന്‍
സ്വച്ഛഭാരത് പരിപാടികള്‍ ഊര്‍ജിതമായി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ
സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്തെ സ്‌കൂളുകള്‍ സമ്പൂര്‍ണ ലഹരി
വിമുക്തമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ക്ലീന്‍ കാമ്പസ്-സേഫ് കാമ്പസ്
കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന് എല്ലാ വിദ്യാലയാധികൃതരും നടപടി
സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേന്ദ്ര പദ്ധതിയായ മിഷന്‍ സ്വച്ഛ ഭാരത് നടപ്പാക്കുന്ന ഒരു മാസത്തെ ശുചിത്വ
പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഇതര വകുപ്പുകളോടൊപ്പം വിദ്യാഭ്യാസ വകുപ്പും
പങ്കെടുക്കും. ഓരോ ജില്ലയിലെയും പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരുടെ
മേല്‍നോട്ടത്തിലാവും നടപ്പാക്കുന്നത്. നിയോഗിക്കപ്പെട്ട മന്ത്രിമാരും
ജില്ലയും ചുവടെ. തിരുവനന്തപുരം - വി.എസ്. ശിവകുമാര്‍, കൊല്ലം - ഷിബു
ബേബിജോണ്‍, പത്തനംതിട്ട - അടൂര്‍ പ്രകാശ്, ആലപ്പുഴ - രമേശ് ചെന്നിത്തല,
കോട്ടയം - കെ.എം. മാണി, ഇടുക്കി - പി.ജെ. ജോസഫ്, എറണാകുളം - കെ. ബാബു,
തൃശൂര്‍ - സി.എന്‍. ബാലകൃഷ്ണന്‍, പാലക്കാട് - എ.പി. അനില്‍കുമാര്‍,
മലപ്പുറം - പി.കെ. കുഞ്ഞാലിക്കുട്ടി,
ഗാന്ധിജയന്തി : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ലൈവ് പ്രശ്‌നോത്തരി
|
Read More »